ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉദ്യോഗാർഥികളുടെ സമരം യോഗം ചർച്ച ചെയ്തില്ല. സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ നിന്നുയർന്നില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്
ടൂറിസം വകുപ്പിലടക്കം പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ സ്വീകരിച്ചു. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് സർക്കാർ നിലപാട്
പി എസ് സിക്ക് വിട്ട തസ്തികകളിൽ ഏതെങ്കിലും വകുപ്പുകൾ താത്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രിസഭ യോഗം നിർദേശിച്ചു. താത്കാലികക്കാരെ നിയമിക്കുന്ന ഒരു തസ്തിക പോലും പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.