റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേർക്ക് ജോലി കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. ഡിവൈഎഫ്‌ഐയുമായി നടത്തിയ ചർച്ചയിൽ തീരുമാനമങ്ങളൊന്നുമായില്ല. 20 ശതമാനം പേർക്കെങ്കിലും ജോലി ലഭിച്ചാൽ സമരത്തിൽ നിന്ന് പിൻമാറും
എല്ലാ പാർട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചർച്ചയുടെ കാര്യത്തിൽ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ഒത്തു തീർക്കാനുള്ള ഡിവൈഎഫ്‌ഐയുടെ ശ്രമത്തെ വിമർശിച്ച് അതിനിടെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നു.
ഡിവൈഎഫ്‌ഐ ബ്രോക്കർ പണി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. ആർജവമുള്ള മന്ത്രിമാരുണ്ടെങ്കിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കണമെന്നും ഷാഫി പറഞ്ഞു.