Headlines

നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലിസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർ താമസിക്കുന്ന വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഓടിക്കൂടിയ ശേഷം നാല് പേരെയും രക്ഷപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാല് പേരുടെയും നില ഗുരുതരമാണ്. ആത്മഹത്യാശ്രമമെന്നാണ് കരുതുന്നത്.

Read More

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; വാദത്തിന് തയ്യാറെന്ന സൂചനയുമായി സിബിഐ

എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെ എം ജോസഫ് എന്നിവരാണ് മറ്റംഗങ്ങൾ. കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ ഇന്നലെ സൂചന നൽകിയിരുന്നു. കക്ഷികളിൽ ഒരാളായ വിഎം സുധീരൻ ഇന്നലെ വാദങ്ങൾ രേഖാമൂലം നൽകിയിരുന്നു. ലാവ്‌ലിൻ ഇടപാടിൽ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്റെ വാദം കോടതി ആവശ്യപ്പെട്ടതു പ്രകാരം വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ…

Read More

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസിലെ സാക്ഷികളായ വിപിൻലാൽ, ജിൻസൺ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചതായും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നു എന്നാൽ മൊഴി മാറ്റാൻ ശ്രമം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാൽ ഒക്ടോബറിലാണ് സാക്ഷികൾ പരാതിപ്പെട്ടത്, ഇത് സംശയകരമാണെന്നും ദിലീപ് ആരോപിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിൽ തനിക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ദിലീപ് വാദിക്കുന്നു.

Read More

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ഇന്ന് സമാപനം; രാഹുൽ ഗാന്ധി പങ്കെടുക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തലസ്ഥാനത്ത് നടക്കുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ ഇന്ന് പങ്കെടുക്കും ഘടകകക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സമാപന സമ്മേളനം ശംഖുമുഖത്ത് നടക്കുന്നത്. ജനുവരി 31നാണ് യാത്ര കാസർകോട് നിന്ന് ആരംഭിച്ചത്. ശബരിമല വിഷയമാണ് യാത്രയിലുടനീളം നേതാക്കൾ ഉന്നയിച്ചത്. ആചാര സംരക്ഷണത്തിന് നിയമം നിർമിക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നു പാലായിലെ വേദിയിൽ വെച്ച് മാണി…

Read More

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ 13 ദിവസങ്ങൾ ഇന്ധനവില വർധിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസത്തിൽ വിലക്ക് മാറ്റമില്ലായിരുന്നു. എന്നാൽ ചൊവ്വാഴ്ച വീണ്ടും വില വർധിപ്പിക്കുകയായിരുന്നു കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.20 രൂപയായി. ഡീസലിന് 85.86 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.81 രൂപയും ഡീസലിന് 87.38 രൂപയുമായി.

Read More

സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിന് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും മിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. സംസ്ഥാന…

Read More

ഷാഫിയും ശബരിനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

സെക്രട്ടേറിയറ്റിന് മുന്നിൽ എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത് ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. ഷാഫിക്കും ശബരിനാഥനും പകരം ഇനി റിജിൽ മാക്കുറ്റി, എൻ എസ് നുസൂർ, റിയാസ് മുക്കോളി എന്നീ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാർ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. രണ്ട്…

Read More

5037 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,103 സാമ്പിളുകൾ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂർ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂർ 207, കാസർഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88…

Read More

നാഷണലിസ്റ്റ് കോൺഗ്രസ് കേരള; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു

എൻ സി പിയിൽ നിന്ന് പുറത്തായ മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള(എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ വൈസ് പ്രസിഡന്റുമാണ്. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ടു പോകുമെന്ന് കാപ്പൻ പറഞ്ഞു. ഘടകകക്ഷിയായേ യുഡിഎഫിലേക്ക് വരൂ. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടതായും കാപ്പൻ പറഞ്ഞു പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് കാപ്പൻ എൽ ഡി എഫ് വിട്ടത്. പിന്നാലെ എൻ…

Read More