Headlines

ഉദ്യോഗാർഥികളോട് മോശമായി സംസാരിച്ചുവെന്ന ആരോപണം നിഷേധിച്ച് മന്ത്രി കടകംപള്ളി

പി എസ് സി റാങ്ക് ഉദ്യോഗാർഥികളോട് മോശമായി സംസാരിച്ചുവെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിഷേധിച്ചു. ചില ഉദ്യോഗാർഥികൾ ഇന്ന് തന്നെ കാണാൻ വന്നിരുന്നു. അതിലൊരു പെൺകുട്ടിയോട് റാങ്ക് എത്രയാണെന്ന് ചോദിച്ചപ്പോൾ 583 ആണെന്ന് പറഞ്ഞു. ഇനി പത്ത് കൊല്ലത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയാൽ നിങ്ങൾക്ക് ജോലി കിട്ടുമോ എന്നവരോട് ചോദിച്ചു നല്ലത് മാത്രം ചെയ്ത ഒരു സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുക്കളുടെ കയ്യിലെ കരുവായി നിങ്ങൾ മാറിയില്ലേ എ്‌നും ചോദിച്ചു. ഇതിനോടൊന്നും അവർ പ്രതികരിച്ചില്ല….

Read More

‘ആദിവാസി കോളനി’ പ്രയോഗം അപമാനകരം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്‌താവന വൈറലാകുന്നു..! വയനാട് ജില്ലാ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ.. ”ആദിവാസി കോളേനി”എന്ന പ്രയോഗം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം..! ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആദിവാസി സെറ്റിൽമെന്റുകളെക്കുറിച്ചു പറയുമ്പോൾ കോളനി എന്ന പദം പ്രയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണ്‌. ആദിവാസികൾ മറ്റേതു സമൂഹങ്ങളേയുമെന്ന പോലെ സ്വതന്ത്രരാണെന്നിരിക്കെ ഇത്തരം പ്രയോഗങ്ങൾ…

Read More

കടകംപള്ളിയുമായി ചർച്ച നടത്തി; മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേ്ര്രന്ദനുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ വസതിയിലായിരുന്നു ചർച്ച. എൽ ജി എസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി സമയം നൽകുകയായിരുന്നു എന്നാൽ അനുകൂലമായ സമീപനമല്ല മന്ത്രിയിൽ നിന്നുണ്ടായതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വിഷമിപ്പിച്ചു. റാങ്ക് എത്രയാണെന്ന് തന്നോട് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി കിട്ടില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് ചോദിച്ചതായും ഉദ്യോഗാർഥികളിൽ…

Read More

രണ്ടില തർക്കത്തിൽ ഇന്ന് തീരുമാനം: പി ജെ ജോസഫിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയും

കേരളാ കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചെങ്കിലും ഉത്തരവ് ശരിവെക്കുകയായിരുന്നു. തുടർന്നാണ് പി ജെ ജോസഫ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. ചിഹ്നം ഉപയോഗിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനിടെ പാർട്ടിയുടെ ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുപ്പ് നടപടിയും…

Read More

ഇടുക്കിയിൽ 17കാരിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടർന്ന്; ഇളയച്ഛനെ തേടി പോലീസ്

ഇടുക്കി പള്ളിവാസലിൽ പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. പ്രണയത്തിൽ നിന്ന് പിൻമാറിയ രേഷ്മയെ കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. രേഷ്മയുടെ പിതാവിന്റെ അർധ സഹോദരൻ കൂടിയാണ് അനു ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അനുവിനായി കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം തുടരുകയാണ്. രേഷ്മയുമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിർപ്പ് മൂലം ഇതിൽ നിന്ന് പിൻമാറിയ കുട്ടിയെ താൻ കൊല്ലുമെന്നുമാണ് കത്തിൽ പറയുന്നത്. സംഭവദിവസം വൈകുന്നേരം രേഷ്മയെ അനു…

Read More

ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ; പിണറായിക്കും വൻ പിന്തുണ

കേരളത്തിൽ പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ സർവേ ഫലം. എൽ ഡി എഫ് 72 സീറ്റ് മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമെന്നാണ് സർവേ ഫലം പറയുന്നത്. യുഡിഎഫ് 59 സീറ്റ് മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു എൻഡിഎക്ക് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. തെക്കൻ കേരളവും വടക്കൻ കേരളവും ഇടതുപക്ഷത്തെ തുണയ്ക്കുമ്പോൾ മധ്യകേരളമാണ് യുഡിഎഫിന് അനുകൂലമാകുന്നത്. തെക്കൻ കേരളത്തിൽ…

Read More

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു. പതിമൂന്നു വർഷമായി എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി എസ്.എസ്.എഫ് നടത്തിവരുന്ന മാതൃക പരീക്ഷ എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ഥ ആശയങ്ങളും, ആദർശങ്ങളുമുള്ള ഇന്ത്യ പോലൊരു രാജ്യത്തിലെ, പഴമയെ ഇല്ലാതാക്കാനുള്ള നീക്കം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. പരിഷ്ക്കരണമെന്ന പേരിൽ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനും, പൊളിച്ചെഴുതാനുമുള്ള ശ്രമങ്ങൾ ആസൂത്രിതമായി…

Read More

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കൊവിഡ്, 15 മരണം; 4345 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4070 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂർ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂർ 167, പാലക്കാട് 129, കാസർഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 86…

Read More

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം.   ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്

Read More

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അജ്ഞാത മൃതദേഹം; കൈകൾ മുറിച്ചുമാറ്റിയ നിലയിൽ

പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് സംശയം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കാലുകൾ മുറിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്

Read More