പി എസ് സി റാങ്ക് ഉദ്യോഗാർഥികളോട് മോശമായി സംസാരിച്ചുവെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിഷേധിച്ചു. ചില ഉദ്യോഗാർഥികൾ ഇന്ന് തന്നെ കാണാൻ വന്നിരുന്നു. അതിലൊരു പെൺകുട്ടിയോട് റാങ്ക് എത്രയാണെന്ന് ചോദിച്ചപ്പോൾ 583 ആണെന്ന് പറഞ്ഞു. ഇനി പത്ത് കൊല്ലത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയാൽ നിങ്ങൾക്ക് ജോലി കിട്ടുമോ എന്നവരോട് ചോദിച്ചു
നല്ലത് മാത്രം ചെയ്ത ഒരു സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുക്കളുടെ കയ്യിലെ കരുവായി നിങ്ങൾ മാറിയില്ലേ എ്‌നും ചോദിച്ചു. ഇതിനോടൊന്നും അവർ പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവർ ചെയ്തത്. പിന്നീടാണ് ചില മാധ്യമങ്ങൾ തന്നെ വന്ന് കാണുകയും മന്ത്രി പറഞ്ഞത് കേട്ട് ഉദ്യോഗാർഥികൾക്ക് വിഷമമായല്ലോയെന്നും പറയുകയും ചെയ്തത്.
അവർക്ക് സങ്കമടമുണ്ടാകും. അത് കുറ്റബോധത്തിൽ നിന്നുണ്ടാകുന്ന സങ്കടമാണ്. പി എസ് സിയുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാളെ പോലും നിയമിക്കാതെ കാലാവധി തീർന്ന പട്ടികകൾ ഉള്ള കാര്യം അറിയുമോയെന്നും ഞാൻ ചോദിച്ചു. അവരതിനും ഒന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു