ഉദ്യോഗാർഥികളോട് നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സർക്കാർ മാത്രം: ഉമ്മൻ ചാണ്ടി

പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ.

യുഡിഎഫ് സർക്കാരാണ് ഉദ്യോഗാർഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ല. റാങ്ക് ലിസ്റ്റിലെ എല്ലാവർക്കും നിയമനം വേണമെന്നും കാലാവധി തീർന്ന റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞു നടക്കുന്ന സമരത്തിന് മുമ്പിൽ ഒരു മുൻമുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ഇന്നലെ പിണറായി പറഞ്ഞിരുന്നു

കാലഹരണപ്പെടട് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാൻ ഏത് നിയമമാണ് നിലവിലുള്ളത്. ഒന്നും അറിയാത്തവരല്ല ഉമ്മൻ ചാണ്ടിയടക്കം പ്രതിപക്ഷ നേതാക്കളാരും. പക്ഷേ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.