കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിലാണ് 250 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്
വൃത്തിഹീനമായ തെർമോകോൾ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് മീനുകൾ സൂക്ഷിച്ചിരുന്നത്. വി പി ഇസ്മായിൽ എന്നയാളുടെ സ്റ്റാളിൽ നിന്നാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.