പാലക്കാട് മന്ത്രി എം ബി രാജേഷ് പങ്കെടുത്ത പരിപാടിയില്‍ കര്‍ഷകരുടെ പ്രതിഷേധം. തൃത്താല കപ്പൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിങ്ങം ഒന്ന് കര്‍ഷകദിന പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്. കറുത്ത മാസ്‌ക് ധരിച്ച് പ്ലക് കാര്‍ഡും ഏന്തിയായിരുന്നു കര്‍ഷകര്‍ എത്തിയത്.
കര്‍ഷകര്‍ സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു. മന്ത്രി പങ്കെടുത്ത വേദിയില്‍ കപ്പൂര്‍ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍
മുദ്രാവാക്യവുമായി കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ചു.മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളെയും പ്രതിഷേധക്കാരെയും പൊലീസ് മാറ്റി.
നെല്ല് കൊടുത്തു, ഇതുവരെ നെല്ലിന്റ പണം കിട്ടിയില്ല, നെല്‍ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക, നെല്‍ കര്‍ഷകര്‍ക്ക് കൊടുക്കാനിള്ള മുഴുവന്‍ തുകയും കൊടുത്ത് അവസാനിപ്പിക്കുക, നെല്‍ വില കാലവിളംബത്തിന് പലിശ അനുവദിക്കുക എന്നിങ്ങനെയെല്ലാമാണ് കര്‍ഷകരുടെ ആവശ്യം.
എന്നാല്‍, 380 കര്‍ഷകരില്‍ ഏഴു കര്‍ഷകര്‍ക്ക് മാത്രമാണ് അളന്ന നെല്ലിന്റെ പണം നല്‍കാനുള്ളൂ എന്നാണ് എം ബി രാജേഷിന്റെ വിശദീകരണം. അത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്നത് പത്രത്തില്‍ ഫോട്ടോ വരുത്താനുള്ള സമരം ആണെന്നും ആണ് മന്ത്രി പരിഹസിച്ചു.