തൃത്താല ഇടതുമുന്നണി വിജയിക്കുമെന്ന് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി എം ബി രാജേഷ്. വിവാദങ്ങൾക്കൊന്നും സ്ഥാനമില്ല. ഉറപ്പാണ് എൽ ഡി എഫ് കേരളം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിന് വാക്കിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു
എൽഡിഎഫ് സ്ഥാനാർഥിയാണെന്നതാണ് തന്റെ ആത്മവിശ്വാസം. എതിരാളി ആരായാലും വ്യക്തി കേന്ദ്രീകൃത അധിക്ഷേപത്തിനല്ല മുതിരുക. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്നും എം ബി രാജേഷ് പറഞ്ഞു
കളമശ്ശേരി യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. ഇടതു ഭരണ തുടർച്ച കേരളം ആഗ്രഹിക്കുന്നുണ്ട്. പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എതിരാളി ആയി ആര് വന്നാലും അഴിമതിക്കെതിരായ പോരാട്ടം ആയിരിക്കും. തനിക്കെതിരെ വന്ന പോസ്റ്ററുകൾ കാര്യമാക്കുന്നില്ലെന്നും രാജീവ് പറഞ്ഞു