Headlines

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവുറ്റതാക്കും ;മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തു പോയി പഠിക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കും. കാലാനുസൃതമായ കൂടുതല്‍ കോഴ്‌സുകള്‍ സൃഷ്ടിച്ച് സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധയാര്‍ജ്ജിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ എല്ലാവര്‍ക്കും ഒരേ നിലയിലുള്ള വിദ്യാഭ്യാസം സാധ്യമായി. അടച്ച് പൂട്ടാന്‍…

Read More

വാളയാർ കേസ്: സിബിഐ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

വാളയാർ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുള്ളിൽ സിബിഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാകില്ല. ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ നേരത്തെ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.  

Read More

കലാകാരൻമാർ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ; പിഷാരടിക്ക് നല്ല സ്ഥാനാർഥിയാകാനാകും

കേരളത്തിൽ ഏത് മണ്ഡലത്തിലും നിർത്താൻ യോഗ്യനായ ആളാണ് രമേഷ് പിഷാരടിയെന്ന് നടൻ ധർമജൻ. ദീർഘവീക്ഷണമുള്ള ആളാണ് പിഷാരടി. നല്ല സ്ഥാനാർഥിയാകാൻ അദ്ദേഹത്തിന് സാധിക്കും. ആർക്കും പിഷാരടിയെ കുറ്റം പറയാനാകില്ല സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതൽ. കലാകാരൻമാർ കൂടുതലും വലതുപക്ഷക്കാരാണെന്നും ധർമജൻ പറഞ്ഞു

Read More

കെ എസ് യു മാർച്ചിൽ സംഘർഷം: പോലീസുകാർക്കും പ്രവർത്തകർക്കും പരുക്ക്

സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി കെ എസ് യു തലസ്ഥാനത്ത് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം അടക്കമുള്ളവർക്ക് പരുക്കേറ്റു. പെൺകുട്ടികൾ അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷമുണ്ടാക്കിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. പത്തോളം പ്രവർത്തകർക്കും അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും…

Read More

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി മുങ്ങിയ പ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിൽ

എറണാകുളം വടക്കേക്കരയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷിയാണ് പിടിയിലായത്. 2014 ഏപ്രിൽ മൂന്നിന് തുരുത്തിപ്പുറം മടപ്ലാത്തുരുത്തിലെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നാണ് ഇയാൾ രക്ഷപ്പെട്ടത് മലപ്പുറം പുളിക്കൽ ചെറുകാവിൽ താമസിക്കുകയായിരുന്നു ഇയാൾ. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം പുതിയ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.  

Read More

ഇ ശ്രീധരൻ ബിജെപിയിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മെട്രോ മാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഫെബ്രുവരി 20ന് ആരംഭിക്കുന്ന കേരള യാത്രക്കിടെ ഇ ശ്രീധരൻ ഔദ്യോഗികമായി പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി പേർ ബിജെപിയിൽ ചേരുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ ചേരുന്ന കാര്യം ഇ ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട് പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇപ്പോൾ തന്നെ ബിജെപിയിൽ ചേർന്നതു പോലെയാണ്. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാൽ മതിയെന്നും ശ്രീധരൻ പറഞ്ഞു.  …

Read More

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്‌ വിതരണം ചെയ്യുന്ന പദ്ധതി നാളെ ആരംഭിക്കും

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്‌ വിതരണം ചെയ്യുന്ന പദ്ധതി നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനംമുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക്‌ ഉദ്‌ഘാടന ദിവസം ലാപ്‌ടോപ്‌ നല്‍കും. അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ നിരക്കില്‍ ലാപ്‌ടോപ്‌ നല്‍കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ്‌ വിതരണം ചെയ്യുക. കെഎസ്‌എഫ്‌ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാസം 500 രൂപ വീതം 30 മാസം പണം അടയ്‌ക്കണം….

Read More

സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുനഃക്രമീകരിച്ചത്.ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതുക്കിയ തൊഴില്‍ സമയത്തിന്റെ കാലാവധി. ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന നടത്തും.    

Read More

ഇത്തവണ മത്സരിക്കാനില്ല, കൂടുതൽ സ്ത്രീകൾ മത്സര രംഗത്തേക്ക് വരണമെന്ന് ശോഭാ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ. തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. പി എസ് സി സമരപന്തലിലെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തിയ ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസ സമരം ഇരിക്കുകയാണ്. സ്വന്തം നിലയ്ക്കാണ് ശോഭാ സുരേന്ദ്രൻ സമരം ആരംഭിച്ചത്. ശോഭയുടെ സമരവേദിയിലേക്ക് നേതാക്കൾ ആരും എത്തിയിരുന്നില്ല അതേസമയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തിട്ടാണ് സമരത്തിന് ഇറങ്ങിയതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. സ്ത്രീകൾ മത്സരരംഗത്ത്…

Read More

സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറെന്ന് പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസ് മത്സരിച്ച ചില സീറ്റുകൾ കോൺഗ്രസിന് നൽകിയേക്കുമെന്ന സൂചനയാണ് പി ജെ ജോസഫ് നൽകിയത് 12 സീറ്റ് വേണമെന്നതായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അടുത്ത സീറ്റ് ചർച്ചയിൽ പി ജെ ജോസഫ് നിലപാട് അറിയിക്കും. കോട്ടയത്ത് ആറ് സീറ്റും ജോസഫ് ആവശ്യപ്പെട്ടിരുന്നു നേരത്തെ കോൺഗ്രസുമായി സീറ്റ് സംബന്ധിച്ച് പിജെ ജോസഫ് ചർച്ച നടത്തിയിരുന്നു. പാലാ ഒഴികെ കോട്ടയത്ത്…

Read More