താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തത്കാലം നിർത്തിവെച്ചതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം
മന്ത്രിതലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണം. അതുവരെ പ്രതിഷേധങ്ങൾ തുടരും. താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്. ഇതുവരെ പുതിയ തസ്തിക സൃഷ്ടിക്കാൻ വഴിയൊരുക്കണം.
സമരം നിർത്തില്ലെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്‌സും പറഞ്ഞു. സ്‌പെഷ്യൽ റൂൾ കൊണ്ടുവന്ന് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.