Headlines

സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ; സർക്കാരുമായി നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ഡിവൈഎഫ്‌ഐ എ എ റഹീമിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി ചർച്ച നടന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. പ്രമോഷൻ ഒഴിവുകൾ ഉടൻ നികത്തുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന നിലപാടിൽ ഉദ്യോഗാർഥികൾ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു. തങ്ങളുന്നയിച്ച കാര്യങ്ങളിൽ ഒന്നിലും…

Read More

ഐശ്വര്യ കേരളയാത്രക്കിടെ ചെന്നിത്തലക്ക് സ്വീകരണം; ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ

ഐശ്വര്യ കേരളയാത്രക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകിയ പോലീസുകാർക്ക് സസ്‌പെൻഷൻ. എറണാകുളത്തെ ആറ് പോലീസുകാർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എ എസ് ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. ഐശ്വര്യ കേരളയാത്രക്കിടെ ജില്ലയിലെ നാല് പോലീസുകാരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത് പോലീസ് അസോസിയേഷൻ മുൻ…

Read More

ഇന്ധനവില ഇന്നും ഉയർന്നു

തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളും ഡീസലും സർവകാല റെക്കോർഡും ഭേദിച്ച് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വർധിച്ചത് എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയായി. ഡീസലിന് 83.40 രൂപയായി. ആറ് ദിവസത്തിനിടെ ഒരു രൂപ നാൽപ്പത്തിയഞ്ച് പൈസയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 1.69 രൂപയും വർധിച്ചു

Read More

5332 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ 74,408 സാമ്പിളുകൾ പരിശോധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 424, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, ഇടുക്കി 293, എറണാകുളം 743, തൃശൂർ 414, പാലക്കാട് 153, മലപ്പുറം 424, കോഴിക്കോട് 604, വയനാട് 198, കണ്ണൂർ 405, കാസർഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,25,871 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; മലപ്പുറത്ത് എത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്ത് എത്തി മുതിർന്ന നേതാക്കളുമായി ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തി ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തിയത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന് രഹസ്യമായാണ് സന്ദർശനം നടത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ്…

Read More

കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് പ്രഥമ പരിഗണന; മന്ത്രി എ. കെ. ശശീന്ദ്രൻ, ജീവനക്കാർക്കായുള്ള സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നെടുംതൂണുകളിൽ ഒന്നെന്നും , ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണനൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ . ശശീന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കിന്റ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ജീവനക്കാരുടേയും, പെൻഷൻകാരുടേയും താൽപര്യങ്ങൾ സംരക്ഷിച്ചാണ് പ്രവർത്തിച്ചത്. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ശമ്പള പരിഷ്കണത്തിന് അനുവാദം നൽകിയ സർക്കാർ അതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗം കേൾക്കാനും തയ്യാറായി. പരിഷ്കാരങ്ങൾ…

Read More

ജസ്‌നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 19ലേക്ക് മാറ്റി

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 19 ലേക്ക് മാറ്റി . കേസ് ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ സമയം ചോദിച്ചത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ…

Read More

സമരവും മരണവുമല്ലാതെ മറ്റ് മാർഗമില്ല; ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ: റാങ്ക് ഹോൾഡേഴ്‌സ്

സമരവും മരണവുമല്ലാതെ മറ്റ് മാർഗമില്ലെന്നും ഉദ്യോഗാർഥികളിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. സിപിഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പി എസ് സി നിരത്തുന്ന കണക്കുകൾ തെറ്റാണ്. 4644 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം നൽകിയത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗാർഥികളെ സർക്കാർ അവഗണിക്കുകയാണെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു.

Read More

സിപിഐ മന്ത്രിമാരിൽ വീണ്ടും മത്സരിക്കുക ഇ ചന്ദ്രശേഖരൻ മാത്രം; സുനിൽകുമാറും രാജുവും ഇത്തവണയുണ്ടാകില്ല

മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കാൻ അനുമതിയുണ്ടാകുക കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തന്നെ ചന്ദ്രശേഖരൻ ജനവിധി തേടും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ, എംഎൽഎമാരായ ഇഎസ് ബിജിമോൾ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാകില്ല 17 എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് സംസ്ഥാന…

Read More