മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കാൻ അനുമതിയുണ്ടാകുക
കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തന്നെ ചന്ദ്രശേഖരൻ ജനവിധി തേടും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ, എംഎൽഎമാരായ ഇഎസ് ബിജിമോൾ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാകില്ല
17 എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം വീണ്ടും മത്സരിക്കാം. അതേസമയം ഇതിൽ എത്രപേർ മത്സരരംഗത്തുണ്ടാകുമെന്ന് അന്തിമ തീരുമാനം വന്നാലേ വ്യക്തമാകു.