Headlines

സ്വർണവില ഉയർന്നു; പവന് ഇന്ന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,800 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4475 രൂപയിലെത്തി കഴിഞ്ഞ മൂന്ന് ദിവസവും സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പവന് 1800 രൂപയുടെ കുറവ് വന്നിരുന്നു. ഇത് ഘട്ടങ്ങളായി തിരിച്ചു കയറുകയാണ്.

Read More

പാലാ നൽകില്ല, വേണമെങ്കിൽ കുട്ടനാട് തരാമെന്ന് പിണറായി; മുന്നണി മാറാനൊരുങ്ങി എൻസിപി

മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാണി സി കാപ്പന് കുട്ടനാട് നൽകാമെന്ന് പിണറായി എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ച് അറിയിച്ചു. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാനാണ് തീരുമാനം. പാലാ വിട്ടുകൊടുക്കില്ലെന്ന ഉറപ്പിച്ച മാണി സി കാപ്പൻ നേരത്തെ യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതോടെയാണ് പിണറായിയും നിലപാട് കടുപ്പിച്ചത്. ഇതോടെ മുന്നണി മാറ്റ ചർച്ചകൾ എൻസിപി സജീവമാക്കി. സംസ്ഥാന പ്രസിഡന്റ് ടിപി…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ട്രാൻസ്‌ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്‌ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. തോട്ടട സ്വദേശിയാണ് മരിച്ച സ്‌നേഹ

Read More

പിണറായി സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനം നടത്തിയെന്ന് ചെന്നിത്തല

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനധികൃതമായി മൂന്ന് ലക്ഷം പേരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തുള്ള ഫയൽ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ ആരോപണം സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കൾ സമരം ചെയ്യുമ്പോൾ അവരെ അവഗണിച്ചു കൊണ്ടുള്ള അനധികൃത നിയമനങ്ങൾ യുവാക്കളോട് കാണിക്കുന്ന അനീതിയാണ്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കാൻ തയ്യാറാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എൽ ഡി എഫ് വിട്ടുവരുമെന്നും…

Read More

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്

തളിപറമ്പ് ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ബൈപാസിനെതിരെ സമരം ചെയ്യുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്. സുരേഷുമായി ചർച്ച നടത്തിയതായി സിപിഐയും വ്യക്തമാക്കി വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനെതിരെയായിരുന്നു സമരം. കമ്മ്യൂണിസ്റ്റുകാരനല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് സുരേഷ് പ്രതികരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയിലേക്ക് പോകാൻ ശ്രമം നടത്തുന്നത്.

Read More

തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും; വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുട്ടികളുടെ അമ്മ

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡി വൈ എസ് പി സോജനും എസ് ഐ ചാക്കോയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. കുറച്ചുദിവസം കൂടി നോക്കും. ഇതിന് ശേഷം ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനം. തല മുടി എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. തന്റെ…

Read More

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിജെപി യോഗത്തിലും പങ്കെടുത്തേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് മോദി കൊച്ചിയിൽ എത്തുന്നത്. അതേസമയം കൊച്ചിയിൽ ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിൽ നിന്നാകും അദ്ദേഹം കൊച്ചിയിലേക്ക് എത്തുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. 14ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മോദി നേരിട്ട് വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോദി പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.

Read More

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി നാടക കലാസമിതികൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. കെപിഎസിയിൽ ജനപ്രിയ നാടക ഗാനങ്ങൾക്കും ശബ്ദം നൽകി ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം തുടങ്ങിയ സിനിമകളിലും നസീം പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. 1992, 93, 94, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്‌ക്രീൻ ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

Read More

മലപ്പുറത്ത് കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് വാഹനാപാകടത്തിൽ ഒരു മരണം. ചങ്ങരംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നോവ കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം സ്വദേശി രാജീവ്(25)ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് കാറിൽ വന്നിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച ഇന്ന്; മുന്നണി മാറ്റം ചർച്ചയാകും

മുന്നണി മാറ്റ അഭ്യൂഹങ്ങൾ തുടരുന്നതിനിടെ മാണി സി കാപ്പൻ ഇന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. പാലാ സീറ്റ് ലഭിച്ചേക്കില്ലെന്ന് വ്യക്തമായ സൂചന ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച സിറ്റിംഗ് സീറ്റുകൾ എൻസിപിക്ക് നഷ്ടപ്പെടാനുള്ള സാധ്യത ശരദ് പവാറിനെ കാപ്പൻ ധരിപ്പിക്കും. നേരത്തെ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവസരം നൽകിയിരുന്നില്ല. അതേസമയം മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. കാപ്പനെ…

Read More