തളിപറമ്പ് ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ബൈപാസിനെതിരെ സമരം ചെയ്യുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്. സുരേഷുമായി ചർച്ച നടത്തിയതായി സിപിഐയും വ്യക്തമാക്കി
വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനെതിരെയായിരുന്നു സമരം. കമ്മ്യൂണിസ്റ്റുകാരനല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് സുരേഷ് പ്രതികരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയിലേക്ക് പോകാൻ ശ്രമം നടത്തുന്നത്.