സംസ്ഥാനത്ത് വരാൻ പോകുന്നത് എൻഡിഎയുടെ താമരക്കാലമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് മേഖല എൻഡിഎ സ്ഥാനാർഥി സംഗമവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എസ് എൻ പുരം പഞ്ചായത്തിലെ വെമ്പല്ലൂരിലും സുരേഷ് ഗോപി പ്രചാരണത്തിനെത്തി.