തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും; വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുട്ടികളുടെ അമ്മ

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡി വൈ എസ് പി സോജനും എസ് ഐ ചാക്കോയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം

നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. കുറച്ചുദിവസം കൂടി നോക്കും. ഇതിന് ശേഷം ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനം. തല മുടി എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കും

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഇവർ പറഞ്ഞു.