പിണറായി സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനം നടത്തിയെന്ന് ചെന്നിത്തല

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനധികൃതമായി മൂന്ന് ലക്ഷം പേരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തുള്ള ഫയൽ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ ആരോപണം

സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കൾ സമരം ചെയ്യുമ്പോൾ അവരെ അവഗണിച്ചു കൊണ്ടുള്ള അനധികൃത നിയമനങ്ങൾ യുവാക്കളോട് കാണിക്കുന്ന അനീതിയാണ്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കാൻ തയ്യാറാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എൽ ഡി എഫ് വിട്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു

തവനൂരിൽ വന്ന് മത്സരിക്കാൻ തയ്യാറാണോയെന്ന മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളിക്ക് മറുപടിയായി കേരളത്തിൽ എവിടെയും താൻ മത്സരിക്കാൻ തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു. യാക്കോബായ-ഓർത്തഡോക്‌സ് തർക്കം സമാധാനപരമായി തീർക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.