അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി മരിച്ചു,മാതാവും ബന്ധുവും ചികിത്സയില്‍

തിരുവനന്തപുരം: അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിനയാണ്  മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് അല്‍ഫിന മരണപ്പെട്ടത്.
കഴിഞ്ഞദിവസമാണ് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ അല്‍ഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വെച്ചശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ അല്‍ഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. തീ അതിവേഗം ശരീരത്തിലേയ്ക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്തു.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അല്‍ഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവര്‍ക്കും തീപൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.