നാല് സീറ്റ് വേണമെന്നതാണ് എൻ സി പി നിലപാടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആരും യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. പ്രഫുൽ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചർച്ചയിൽ എന്താണുണ്ടായതെന്ന് അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു
മുന്നണി മാറ്റം ചർച്ചയായിട്ടില്ല. ഊഹാപോഹങ്ങളുടെ കാര്യത്തിൽ പ്രതികരിക്കാനില്ല. നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം പ്രതികരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു
പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു. മാണി സി കാപ്പൻ വേണമെങ്കിൽ കുട്ടനാട് മത്സരിക്കട്ടെ എന്നായിരുന്നു പിണറായിയുടെ നിലപാട്. ഇതിന് പിന്നാലെ ശരദ് പവാർ സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.