ഒഴിവുകൾ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് മന്ത്രിസഭാ യോഗത്തിന്റെ നിർദേശം. പ്രമോഷനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് നിർദ്ദേശം. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികളും വകുപ്പുകൾ സ്വീകരിക്കണം. ഇവയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും. സിവിൽ സപ്ലൈസിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.