തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചതായി കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. 50 വർഷത്തേക്കാണ് കരാർ

ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ്.

വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.