കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. കൊലപാതക പരമ്പരയിൽ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്.

കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികൾ ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും ഇവരെ ജോളി സ്വാധീനിക്കുന്നത് തടയാൻ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അഭിഭാഷകർ വാദിച്ചത്.