ഇന്ധനവില സർവകാല റെക്കോർഡിൽ സംസ്ഥാനത്ത് ഗ്രാമ മേഖലകളിൽ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് ഇന്ന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വർധിച്ചു
കഴിഞ്ഞ എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപയുടെ വർധനവാണ് ഉണ്ടായത്. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന പെട്രോൾ കമ്പനികളുടെ നടപടി കണ്ടുരസിക്കുകയാണ് നരേന്ദ്രമോദി സർക്കാർ
കൊച്ചി നഗരത്തിൽ പെട്രോളിന് 87.57 രൂപയായി. ഡീസലിന് 81.81 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി