മകളുമായുള്ള പ്രണയം അനീഷിനെ കൊലപ്പെടുത്താൻ കാരണമായി; പ്രതിയുടെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു
പേട്ടയിൽ 19 വയസ്സുള്ള അനീഷ് ജോർജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സൈമൺ ലാലന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു. മൂത്ത മകളുമായുള്ള അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കള്ളനെന്ന് കരുതി കുത്തിയതെന്നായിരുന്നു സൈമൺ ആദ്യം പറഞ്ഞത്. എന്നാൽ ഈ മൊഴി തുടക്കത്തിലേ പോലീസ് തള്ളിയിരുന്നു അനീഷിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സൈമൺ കുത്തിയത്. അനീഷ് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധം പുലർത്തുന്നത് സൈമണിന് ഇഷ്ടമായിരുന്നില്ല. പുലർച്ചെ മൂന്നരയ്ക്ക് അനീഷിനെ വീട്ടിൽ കണ്ടപ്പോൾ തടഞ്ഞുവെക്കുകയും മക്കളുടെയും ഭാര്യയുടെയും…