രഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികൾ കൂടി പിടിയിൽ
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാൻ ഇടയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പ്രതികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഡിസംബർ 19ന് ബൈക്കിലെത്തിയ 12അംഗ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. എസ് ഡി പി ഐ നേതാവ് ഷാൻ കെ എസിനെ കൊലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് രഞ്ജിത്ത് കൊല്ലപ്പെടുന്നത്.