Headlines

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കേണ്ടതിനാൽ വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപിന്റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്.

Read More

ബാലചന്ദ്രകുമാറിനു പിന്നിൽ പ്രോസിക്യൂഷൻ; ഡിജിപിക്ക് പരാതി നൽകി ദിലീപ്

  നടി അക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നിൽ പ്രോസിക്യൂഷനാണെന്ന് നടൻ ദിലീപ്. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ…

Read More

ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐ എംസി പ്രമോദിനെ സസ്‌പെൻഡ് ചെയ്തു

  കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റ് കൈയിലില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ പൊലീസ് നിലത്ത് ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തത്. ട്രെയിനിൽ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ പൊലീസുകാർ ടിക്കറ്റ് ചോദിച്ചപ്പോൾ സെക്കൻഡ് ക്ലാസ് ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരൻ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മർദനം. എഎസ്‌ഐ പ്രമോദാണ് യാത്രക്കാരനെ…

Read More

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷകിബ് അഹമ്മദിൽ നിന്ന് 357 ഗ്രാം സ്വർണം കംസ്റ്റംസ് പിടിച്ചെടുത്തു. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടി. അതേസമയം ബഹ്‌റൈനിൽ നിന്നെത്തിയ അബ്ദുൽ ആദിൽ ഒരു കിലോ 22 ഗ്രാം സ്വർണ്ണ മിശ്രിതമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നൽകി

  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന്റെ സാഹചര്യത്തിലാണ് കത്ത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തിൽ വിചാരണ കോടതി തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് ആശങ്കാജനകമാണെന്നും നടി പറയുന്നു. നേരത്തെ ബാലചന്ദ്രകുമാറും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും പരാതി നൽകിയിരിക്കുന്നത്.

Read More

സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 181 ആയി

  സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 2 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 2 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 52…

Read More

കമ്മ്യൂണിസവുമായി സഹകരിക്കരുതെന്ന് പറഞ്ഞിട്ടില്ല; പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് ജിഫ്രി തങ്ങൾ

കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഇത്തരം പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാർത്തകളിൽ തന്റെ ഫോട്ടോ ചേർത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്നും തങ്ങൾ പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (03.01.22) 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 78 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.06 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135721 ആയി. 134281 പേര്‍ രോഗമുക്തരായി. നിലവില്‍ 673 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 484 പേര്‍ ഉള്‍പ്പെടെ ആകെ 6921…

Read More

സംസ്ഥാനത്ത് ഇന്ന് 2560 പേർക്ക് കൊവിഡ്, 30 മരണം; 2150 പേർക്ക് രോഗമുക്തി

കേരളത്തിൽ 2560 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂർ 188, കണ്ണൂർ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസർഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

11 വർഷത്തിന് ശേഷം മൂന്നാർ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്

  മൂന്നാർ പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. കൂറുമാറിയ അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് കോൺഗ്രസ് ഭരണം അവസാനിച്ചത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിക്കുന്നത്. ഒമ്പതിനെതിരെ 12 വോട്ടുകൾ നേടിയാണ് എൽ ഡി എഫിന്റെ പ്രവീണ രവികുമാർ വിജയിച്ചത്. ദീപയായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. കോൺഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്നതോടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായത്.

Read More