ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു; പിന്നാലെ കൂട്ട വാഹനാപകടം

ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകരുടെ വാഹനവും അടക്കം നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീർഥാടകരുടെ വാഹനം മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിലുണ്ടായിരുന്ന 20 പേർക്ക് പരുക്കേറ്റു. കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി. ഒരു മിനി ലോറിയിലാണ് ബസ് ഇടിച്ചത്. ഈ മിനി ലോറി ശബരില…

Read More

തൃശ്ശൂരിൽ അച്ഛൻ 18 വയസ്സുള്ള മകളെ വെട്ടിക്കൊന്നു

തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. സുധയെന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. സുധയുടെ പിതാവ് സുരേഷിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറയുന്നു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്.

Read More

കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ; സംസ്ഥാനവും സജ്ജമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. 15-18 വയസ്സുള്ളവർക്കാണ് ഇന്ന് മുതൽ വാക്‌സിൻ ലഭിക്കുക. ഏഴ് ലക്ഷത്തോളം കൗമാരക്കാരാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. കൊവിൻ പോർട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും നടത്താം. കൊവാക്‌സിനാണ് കുട്ടികൾക്ക് നൽകുക. വാക്‌സിനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്നിൽ പിങ്ക് നിറത്തിലുളള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേതിൽ നീല നിറത്തിലുള്ള ബോർഡ് ഉണ്ടാകും. കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി…

Read More

കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ റോയൽ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് മരിച്ച ഷോബിത് കൃഷ്ണ.

Read More

ബീഹാർ നളന്ദ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കൊവിഡ്

ബീഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് ഒറ്റയടിക്ക് കൊവിഡ്. ഡോക്ടർമാരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ല. ഉള്ളവരുടേത് തന്നെ ലഘുവായ ലക്ഷണങ്ങളാണ്. എല്ലാ ഡോക്ടർമാരെയും ആശുപത്രി കാംപസിൽ ക്വാറന്റീനിലാക്കി. ബീഹാറിൽ കഴിഞ്ഞ ദിവസം നടന്ന ഐഎംഎയുടെ ഒരു പരിപാടിക്കിടയിൽ നിന്നായിരിക്കും ഡോക്ടർമാർക്ക് രോഗബാധയുണ്ടായതായി കരുതുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച പട്ന എയിംസിലെ രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കെ.സി റോസക്കുട്ടി ടീച്ചർ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സനായി 7 ന് ചുമതലയേൽക്കും

  തിരുവനന്തപുരം; കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്സനായി കെ.സി. റോസക്കുട്ടി ടീച്ചർ ഈ മാസം 7 ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫീസിൽ വെച്ചാണ് ചുമതലയേൽക്കുക. കെ.എസ് സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.സി റോസക്കുട്ടിയെ ചെയർപേഴ്സനായി സർക്കാർ നിയമിച്ചത്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും, സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സനുമായിരുന്നു കെ. സി റോസക്കുട്ടി ടീച്ചർ . കഴിഞ്ഞ 5 വർഷക്കാലയളവിൽ വനിതാ  ശാക്തീകരണത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യപങ്ക്…

Read More

വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി

  നാടിനെതിരായ ശക്തികൾക്കേ വികസന പദ്ധതികൾക്കെതിരെ നിൽക്കാനാകൂ. കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നു. എൽഡിഎഫ് കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നത്. ഞങ്ങൾക്ക് അനാവശ്യ ദുർവാശിയില്ല. പക്ഷേ സർക്കാരെന്തിന് നിക്ഷിപ്ത താത്പര്യക്കാർക്ക് വഴിപ്പെടണം. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങൾ ചർച്ച…

Read More

സംസ്ഥാനത്ത് 2802 പേർക്ക് കൊവിഡ്, 12 മരണം; 2606 പേർക്ക് രോഗമുക്തി

  കേരളത്തിൽ 2802 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂർ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂർ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസർഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിൽ; ഇന്നും നാളെയും വിവിധ പരിപാടികൾ

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ നാവിക സേനാ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, എഡിജിപി വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത് ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. നാവികസേനയുടെ ഗാർഡ് ഓഫ്…

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു

  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബുവിനെ തെരഞ്ഞെടുത്തു. അവസാന ഘട്ടത്തിൽ രണ്ട് പേരുകൾ ഉയർന്നുവന്നുവെങ്കിലും ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സുരേഷ്ബാബുവിനെ തീരുമാനിച്ചത്. നിലവിലുള്ള ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനാണ് ഇ എൻ സുരേഷ് ബാബുവിന്റെ പേര് നിർദേശിച്ചത്. പികെ ശശി വി കെ ചന്ദ്രന്റെ പേരും നിർദേശിച്ചതോടെ തർക്കമുണ്ടായി. തുടർന്നാണ് പിണറായി ഇരുവരെയും വിളിച്ചുവരുത്തിയതും വി കെ ചന്ദ്രൻ പിൻമാറാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതും. 44…

Read More