നയിക്കാൻ‌ സുശീല കർക്കി; നേപ്പാളിൽ താൽക്കാലിക സർക്കാർ

നേപ്പാളിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർകിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കാൻ ധാരണ. പ്രസിഡന്റ് രാം ചന്ദ്ര പൌഡലിന്റെ സാന്നിധ്യത്തിൽ ,സൈനിക മേധാവി അശോക് രാജ് സിഗ് ഡൽ വിവിധ ജെൻ സി സംഘങ്ങളുമായി നടത്തിയ ചർച്ചകളിലാണ് സുശീല കർക്കിയെ ഭരണ ചുമതല ഏൽപ്പിക്കാനുള്ള ധാരണയിൽ എത്തിയത്.

നേപ്പാൾ ഭരണഘടന അനുസരിച്ച് സുപ്രീംകോടതി മുൻ ജഡ്ജിമാർക്ക് വിരമിച്ച ശേഷം മറ്റ് ഭരണഘടനാ ചുമതലകൾ ഏറ്റെടുക്കാനാകില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ ഇളവുകൾ ആകാമെന്ന് പ്രസിഡണ്ട്‌ വ്യക്തമാക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിന്റേതടക്കമുള്ള പേരുകൾ ഉയർന്നു വന്നെങ്കിലും സുശീല കർക്കിക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്. ജെൻ സി സംഘർഷത്തിൽ ഇന്ത്യക്കാർ അടക്കം 51 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് മെഡിക്കൽ കോളേജിൽ പൂർത്തിയായി. സംഘർഷത്തിൽ മരിച്ചവരിൽ ഖാസിയബാദ് സ്വദേശി രാജേഷ് ഗോള എന്ന വീട്ടമ്മയും ഉൾപ്പെടുന്നു. പ്രക്ഷോഭകർ തീ വെച്ച ഹോട്ടലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് ഗുരുതര പരുക്കേറ്റത്. സംഘർഷത്തിനിടെ ജയിലിൽ നിന്നും രക്ഷപ്പെട്ട 12,533 തടവുകാർക്ക് ആയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.