
ആഗോളഅയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകളുടെ വിശ്വാസ സംഗമം; ഈ മാസം 22ന്, രൂപരേഖയായി
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. ഈ മാസം 22 ന് രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക്…