കുറ്റിപ്പുറത്ത് കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു; പതിനഞ്ചോളം പേർക്ക് പരുക്ക്

  മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരുക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തെക്കേ അങ്ങാടി കാങ്കടപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രാർഥനക്കിടെ ശക്തമായ കാറ്റിൽ കടന്നൽക്കൂട്ടം ഇളകി വന്ന് പ്രാർഥിച്ചവരെ കുത്തുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥനയിൽ പങ്കെടുത്തവർക്കും കുത്തേറ്റു.

Read More

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു പൂർണമായി കത്തി; യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

  കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ദേശീപാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു അപകടസമയത്ത് അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി തന്നെ പുറത്തിറക്കാൻ ബസ് ജീവനക്കാർക്ക് സാധിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്നാണ് ആദ്യം പുക ഉയരാൻ തുടങ്ങിയത്. ഇതോടെ ബസ് നിർത്തി. ശക്തമായി പുക ഉയർന്നതോടെ യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി. ഈ സമയത്ത് തന്നെ ബസ്…

Read More

ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്; ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

  സർവകലാശാലാ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ല. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായി. ആരുമായി ഏറ്റുമുട്ടലുകൾക്കില്ല. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെ. ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ നിയമപരമായ കാര്യങ്ങൾ എങ്ങനെ നിർവഹിക്കുമെന്നും ഗവർണർ…

Read More

വാളയാറിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

  വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു വിജിലൻസ് സംഘം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിയ്ക്ക് ശുപാർശ ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പറയുന്നു. ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.  

Read More

സിൽവർ ലൈൻ പദ്ധതി: ചർച്ചക്ക് മുൻകൈയെടുത്ത് മുഖ്യമന്ത്രി

  സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മാധ്യമസ്ഥാപന മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു. പ്രതിപക്ഷം പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചർച്ചക്ക് മുൻകൈയെടുക്കുന്നത്. വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമസ്ഥാപന മേധാവിമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ചർച്ചക്ക് വിളിക്കുന്നത്. അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പ്രതിപക്ഷം ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ…

Read More

കുമരകത്ത് 19കാരൻ തൂങ്ങിമരിച്ച നിലയിൽ; ഒപ്പമെത്തിയ കാമുകിയെ കാണാനില്ല

  കുമരകത്ത് 19കാരനായ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ഒപ്പമെത്തിയ കാമുകിയെ കാണാനില്ല. പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്നാണ് 19കാരൻ തൂങ്ങിമരിച്ചത്. ചീപ്പുങ്കലിൽ കാടുകയറി കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന 19കാരൻ തൂങ്ങിമരിച്ചത്. ഇയാൾക്കൊപ്പം ഇവിടെ എത്തിയ കുട്ടിക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു രാവിലെ പത്ത് മണിയോടെയാണ് വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇവർ എത്തിയത്. ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിന് മുമ്പായി ഒരു പെൺകുട്ടി കായൽ…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കേണ്ടതിനാൽ വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപിന്റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്.

Read More

ബാലചന്ദ്രകുമാറിനു പിന്നിൽ പ്രോസിക്യൂഷൻ; ഡിജിപിക്ക് പരാതി നൽകി ദിലീപ്

  നടി അക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നിൽ പ്രോസിക്യൂഷനാണെന്ന് നടൻ ദിലീപ്. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ…

Read More

ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐ എംസി പ്രമോദിനെ സസ്‌പെൻഡ് ചെയ്തു

  കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ സ്ലീപ്പർ ടിക്കറ്റ് കൈയിലില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ പൊലീസ് നിലത്ത് ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തത്. ട്രെയിനിൽ പൊലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ പൊലീസുകാർ ടിക്കറ്റ് ചോദിച്ചപ്പോൾ സെക്കൻഡ് ക്ലാസ് ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരൻ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മർദനം. എഎസ്‌ഐ പ്രമോദാണ് യാത്രക്കാരനെ…

Read More

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷകിബ് അഹമ്മദിൽ നിന്ന് 357 ഗ്രാം സ്വർണം കംസ്റ്റംസ് പിടിച്ചെടുത്തു. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടി. അതേസമയം ബഹ്‌റൈനിൽ നിന്നെത്തിയ അബ്ദുൽ ആദിൽ ഒരു കിലോ 22 ഗ്രാം സ്വർണ്ണ മിശ്രിതമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ…

Read More