മാവേലി എക്‌സ്പ്രസിൽ മർദനമേറ്റത് ക്രിമിനൽ കേസുകളിലെ പ്രതിയായ പൊന്നൻ ഷമീറിന്

മാവേലി എക്‌സ്പ്രസിൽ എ എസ് ഐ മർദിച്ച ആളെ തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പൊന്നൻ ഷമീറിനാണ് മർദനമേറ്റത്. പോലീസിന് ഇയാളെ മനസ്സിലായിരുന്നില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ സ്വദേശിയായ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം പീഡനക്കേസിലടക്കം ഇയാൾ പ്രതിയാണ്. മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. ചില കേസുകളിൽ ശിക്ഷിപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ സ്ത്രീകളെ ട്രെയിനിൽ നിന്ന് ശല്യം ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കിവിട്ടത്. ഇത് ചില…

Read More

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

തിരുവനന്തപുരം വഴയിലയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ, പേരൂർക്കട സ്വദേശികളായ ബിനീഷ്, മുല്ലപ്പൻ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കും പതിനാറ് വയസ്സുമാത്രമാണ് പ്രായം. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്കാണ് അപകടം സംഭവിച്ചത് അമിത വേഗതയാണ് അപകടത്തിന് കാരണമായത്. വഴയില വളവിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വൻ സംഘർഷങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

  വരും ദിവസങ്ങളിൽ സംസ്ഥാനത്ത് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ആർ എസ് എസ്, എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇരു സംഘടനകളുടെ ജാഥകളിലും പൊതുപരിപാടികളിലും പ്രശ്‌ന സാധ്യതയുണ്ടോയെന്ന് പരിശോധിക്കണം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരുപോലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാനത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാനായി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം; 2363 പേർക്ക് രോഗമുക്തി

  കേരളത്തിൽ 3640 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂർ 330, കണ്ണൂർ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

മൊഫിയയുടെ ആത്മഹത്യ: ഭർതൃമാതാപിതാക്കൾക്ക് ജാമ്യം, സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി

  നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുഹൈലിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് അപേക്ഷ തള്ളിയത് സുഹൈലിന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 24നാണ് ആലുവ എടയപ്പുറം സ്വദേശി മൊഫിയയെ(21) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

Read More

എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

  സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സർവീസിലേക്ക് തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ. ഡോളർ കേസിൽ കസ്റ്റംസ് വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും സമിതി വിശദീകരിക്കുന്നു. ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫീസിൽ നിയമിച്ചതിനെ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നതും സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവുമാണ് സസ്‌പെഷന് കാരണമായത്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി മാസം വരെ ശിവശങ്കറിന് സർവീസ്…

Read More

ഉത്ര വധക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു

  അഞ്ചൽ ഉത്ര കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് വാദിക്കുന്നു. വിദഗ്ധസമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് പറയുന്നു അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന്…

Read More

വികസനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യത; കെ റെയിലിനെ എതിർക്കുന്നത് ദൗർഭാഗ്യകരം: മുഖ്യമന്ത്രി

  കെ റെയിൽ പദ്ധതിയിൽ സംശയകൾ ദുരീകരിക്കുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ചേർന്ന പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികളെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വർധിപ്പിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കണം. വികസനത്തിന് എതിരായി എത്തുന്നവർക്ക് വഴിപ്പെടില്ല പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയം. ഏറ്റവും കുറഞ്ഞ…

Read More

കുമരകത്ത് യുവാവ് തൂങ്ങിമരിച്ച സംഭവം; കാണാതായ യുവതിയെ കണ്ടെത്തി

  കുമരകം ചീപ്പുങ്കലിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ കാമുകിയെ കണ്ടെത്തി. സമീപത്തെ വയലിൽ ചൊവ്വാഴ്ച രാവിലെ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഇന്നലെയാണ് വെച്ചൂർ സ്വദേശി ഗോപുവിനെ(22) മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് യുവാവും പെൺകുട്ടിയും കൂടി ഇവിടേക്ക് വന്നത്. മണിക്കൂറുകൾ കഴിഞ്ഞും ഇവരെ കാണാത്തതിനാൽ നാട്ടുകാർ തെരച്ചിൽ നടത്തിയതോടെയാണ് ദീപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാമുകിയുമായി വഴക്കുണ്ടായെന്നും…

Read More

നഷ്ടപരിഹാര തുകയ്ക്ക് പുറമെ 4.60 ലക്ഷം രൂപയും; സിൽവർ ലൈൻ പുനരധിവാസ പാക്കേജായി

  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തുകക്ക് പുറമെ 4.60 ലക്ഷം രൂപ നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ച് നൽകും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയോ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപയും നൽകും. കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ 25,000…

Read More