കുമരകം ചീപ്പുങ്കലിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ കാമുകിയെ കണ്ടെത്തി. സമീപത്തെ വയലിൽ ചൊവ്വാഴ്ച രാവിലെ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ഇന്നലെയാണ് വെച്ചൂർ സ്വദേശി ഗോപുവിനെ(22) മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് യുവാവും പെൺകുട്ടിയും കൂടി ഇവിടേക്ക് വന്നത്. മണിക്കൂറുകൾ കഴിഞ്ഞും ഇവരെ കാണാത്തതിനാൽ നാട്ടുകാർ തെരച്ചിൽ നടത്തിയതോടെയാണ് ദീപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും ദീപു എഴുതിയ കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചു. പെൺകുട്ടിയുടെ ബാഗും മൊബൈൽ ഫോണും ഇവിടെയുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിയെ കാണാതായതോടെ സമീപത്തെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ചൊവ്വാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് തളർന്നുകിടക്കുന്ന യുവതിയെ കണ്ടത്.