വികസനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യത; കെ റെയിലിനെ എതിർക്കുന്നത് ദൗർഭാഗ്യകരം: മുഖ്യമന്ത്രി

 

കെ റെയിൽ പദ്ധതിയിൽ സംശയകൾ ദുരീകരിക്കുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ചേർന്ന പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പദ്ധതികളെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വർധിപ്പിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കണം. വികസനത്തിന് എതിരായി എത്തുന്നവർക്ക് വഴിപ്പെടില്ല

പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയം. ഏറ്റവും കുറഞ്ഞ തോതിൽ ആഘാതമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതി. പരിസ്ഥിതി ലോല പ്രദേശത്ത് കൂടി പദ്ധതി കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.