തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

തിരുവനന്തപുരം വഴയിലയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ, പേരൂർക്കട സ്വദേശികളായ ബിനീഷ്, മുല്ലപ്പൻ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കും പതിനാറ് വയസ്സുമാത്രമാണ് പ്രായം. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്കാണ് അപകടം സംഭവിച്ചത്

അമിത വേഗതയാണ് അപകടത്തിന് കാരണമായത്. വഴയില വളവിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.