സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വൻ സംഘർഷങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

 

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ആർ എസ് എസ്, എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇരു സംഘടനകളുടെ ജാഥകളിലും പൊതുപരിപാടികളിലും പ്രശ്‌ന സാധ്യതയുണ്ടോയെന്ന് പരിശോധിക്കണം

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരുപോലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാനത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാനായി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.