പോലീസുദ്യോഗസ്ഥർക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധം; വെട്ടിലാക്കി ഇന്റലിജൻസ് റിപ്പോർട്ട്

 

തിരുവനന്തപുരത്തെ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ഫോഴ്‌സിന്റെ(ഡൻസാഫ്) പ്രവർത്തനം മരവിപ്പിച്ചു. പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അടുത്തിടെ ഡൻസാഫ് പിടികൂടിയ ചില കേസുകളിൽ ഒത്തുകളി നടന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകൾ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാത്തത് സംശയത്തിനിടയാക്കിയിരുന്നു. കേസുകൾ പിടിക്കുന്നതായി വരുത്തി തീർക്കാൻ റോഡരികിൽ കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി

ഇന്റലിജൻസ് ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണം നടത്തിയത്. ലഹരിക്കടത്ത് തടയാനും ലഹരിമരുന്ന് മാഫിയകളെ പിടികൂടാനുമായാണ് പോലീസിന് കീഴിൽ ഡൻസാഫ് രൂപീകരിച്ചത്.