കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 25 കോടി രൂപയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയാണ് പിടിയിലായത്. അഞ്ച് കിലോ ഹെറോയിൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു
കെനിയയിലെ നെയ്‌റോബിയിൽ നിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബുധനാഴ്ച പുലർച്ചെ ദോഹ വഴിയുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. എന്നാൽ ആർക്ക് കൈമാറാനാണ് ഹെറോയിൻ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല.