പ്രശ്‌നം വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ; തിരുത്തിയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെന്ന് ബ്രിട്ടൻ

 

ആസ്ട്രനെകയുമായി സഹകരിച്ച് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നതായി ബ്രിട്ടൻ. എന്നാൽ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഇന്ത്യ നൽകുന്ന കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് യുകെ പറയുന്നു

യുകെ മാനദണ്ഡപ്രകാരം കൊവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ്സ് മാത്രമാണ്. ഇത് അംഗികരിക്കാനാകില്ലെന്ന് യുകെ പറയുന്നു. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കി.

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്കും ബ്രിട്ടനിൽ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയതിനെ ഇന്ത്യ കടുത്ത ഭാഷിൽ വിമർശിച്ചിരുന്നു. സമാന നിലപാട് ഇന്ത്യയിലും സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബ്രിട്ടൻ വാക്‌സിനല്ല, സർട്ടിഫിക്കറ്റിലാണ് പ്രശ്‌നമെന്ന് നിലപാട് തിരുത്തിയത്.