വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

 

വയനാട് ജില്ലയില്‍ ഇന്ന് (04.01.22) 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 3.53 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135800 ആയി. 134342 പേര്‍ രോഗമുക്തരായി. നിലവില്‍ 673 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 635 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 706 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 1000 പേര്‍ ഉള്‍പ്പെടെ ആകെ 6941 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1558 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

*രോഗം സ്ഥിരീകരിച്ചവര്‍*

ബത്തേരി 10, പൂതാടി 7, മാനന്തവാടി, മുട്ടില്‍, പുല്‍പ്പള്ളി എന്നിവടങ്ങളില്‍ 6 വിതം പേര്‍ക്കും, കണിയാമ്പറ്റ, പനമരം, മുള്ളന്‍കൊല്ലി, തിരുനെല്ലി എന്നിവടങ്ങളില്‍ 4 വീതം പേര്‍ക്കും, അമ്പലവയല്‍, എടവക, കല്‍പ്പറ്റ, മേപ്പാടി എന്നിവടങ്ങളില്‍ മൂന്ന് വീതം പേര്‍ക്കും മൂപ്പൈനാട്, നെന്മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ രണ്ട് വീതം പേര്‍ക്കും കോട്ടത്തറ, മീനങ്ങാടി, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട് എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ ബാംഗ്ലൂരില്‍ നിന്നും വന്ന പനമരം സ്വദേശിക്കും ഡല്‍ഹിയില്‍ നിന്നും വന്ന അമ്പലവയല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.