നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും, കാവ്യ മാധവനെയും ചോദ്യം ചെയ്യാൻ നീക്കം

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കാവ്യാ മാധവനേയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. ഡിസംബർ 25 നാണ് റിപ്പോർട്ടർ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബാലചന്ദ്ര കുമാർ ആദ്യമായി പരാതി നൽകുന്നത് കഴിഞ്ഞ നവംബർ 25 നാണ്.

Read More

വിഐപിയെ കാവ്യ മാധവൻ വിളിച്ചത് ഇക്ക എന്ന്: ബാലചന്ദ്രകുമാർ

  നടിയെ ആക്രമിച്ച കേസിൽ പോലീസിന് തന്റെ കയ്യിലുള്ള രേഖകൾ കൈമാറിയതായി വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ. മൂന്ന് കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒന്ന് ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടത്, രണ്ട് കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്, മൂന്ന് കേസുമായി ബന്ധപ്പെട്ട വിഐപിയുടെ പങ്ക്. വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിച്ചത്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ വിഐപി. ഇക്ക എന്നാണ് കാവ്യാ മാധവൻ വിഐപിയെ…

Read More

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ രഹസ്യമൊഴി എടുക്കണമെന്ന് അന്വേഷണ സംഘം

  നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലുള്ള അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിലുള്ളവരും തുടരന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചതായും താനിത് റെക്കോർഡ് ചെയ്‌തെന്നുമാണ് ബാലചന്ദ്രകുമാർ…

Read More

എറണാകുളം ഇടപ്പള്ളിയിൽ എ എസ് ഐയെ ബൈക്ക് മോഷ്ടാവ് കുത്തിപ്പരുക്കേൽപ്പിച്ചു

  എറണാകുളത്ത് പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്ക് മോഷ്ടാവായ യുവാവ് എഎസ്‌ഐയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത് കളമശ്ശേരിയിൽ നിന്നും മോഷ്ടിച്ച് കടന്ന ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പോലീസിനെ ആക്രമിച്ചത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഗിരീഷ് കുമാറിന്റെ കയ്യിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ആർ എസ് എസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം ഇന്ന്; കനത്ത ജാഗ്രതയിൽ പോലീസ്

  ബിജെപി നേതാവ് രഞ്ജിത്ത് വധത്തിൽ ആർ എസ് എസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം നടത്താനിരിക്കെ കനത്ത ജാഗ്രതയിൽ പോലീസ്. മതഭീകരതക്കെതിരെ എന്ന മുദ്രവാക്യവുമായാണ് ആർ എസ് എസിന്റെ പ്രതിഷേധ പ്രകടനം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വലിയ കലാപത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നത് ഓരോ സ്‌റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ അടക്കം നിരീക്ഷിക്കാൻ സ്റ്റേഷൻ ഓഫീസർമാർക്ക്…

Read More

കെ റെയിൽ സർവേ കല്ല് കണ്ണൂരിൽ പിഴുതെറിഞ്ഞു; കോൺഗ്രസിന് ബന്ധമില്ലെന്ന് സുധാകരൻ

  കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാള കല്ല് കണ്ണൂർ മാടായിയിൽ പിഴുതുമാറ്റിയ നിലയിൽ. സർവേ കല്ലുകൾ പിഴുതു മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. മാടായിപ്പാറയിലാണ് കെ റെയിലിന്റെ അഞ്ച് കല്ലുകൾ പിഴുതെറിഞ്ഞത് മാടായി ഗവ. ഗസ്റ്റ് ഹൗസിനും മാടായി ഗവ. ഗേൾസ് ഹൈസ്‌കൂളിനും ഇടയിലുള്ള അഞ്ച് കല്ലുകളാണ് എടുത്തുമാറ്റിയത്. ജനുവരി 15 മുതൽ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ആക്രമണം. അതേസമയം കോൺഗ്രസല്ല കല്ലുകൾ പിഴുതുമാറ്റിയതെന്ന്…

Read More

ഇത്തവണ മന്ത്രിമാർ മോശം; കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ചത്; ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

  ഇത്തവണത്തെ മന്ത്രിമാർ മോശമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം. കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ച മന്ത്രിമാർ ആയിരുന്നുവെന്നും തുടർഭരണം കിട്ടാൻപോലും കാരണം അവരുടെ പ്രവർത്തനങ്ങളായിരുന്നുവെന്നും ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പ്രതിനിധികളാണെന്നും വിമർശനമുണ്ട്. അതിനിടെ, ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസ് വീഴ്ച സമ്മതിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് മറുപടി പ്രസംഗത്തിൽ കോടിയേരി വ്യക്തമാക്കി. ലൈഫ് പദ്ധതി ആട്ടിമറിക്കാൻ റവന്യു, കൃഷി വകുപ്പുകൾ ശ്രമിക്കുന്നുവെന്നും…

Read More

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; ഉത്തരവിറങ്ങി

  മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു വർഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്‌പെൻൻഡ് ചെയ്തത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ്…

Read More

സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ; വിമാനത്താവളങ്ങളിൽ കർശന പരിശോധന

  തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തീരുമാനം. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒമിക്രോൺ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ…

Read More

17കാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ

കോഴിക്കോട് 17 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ. മേപ്പയ്യൂർ ഭഗവതി കോട്ടയിൽ സുനീഷിനെയാണ്(40) കസബ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലെ വാർഡനാണ് ഇയാൾ. പ്രതിക്കെതിരെ എടക്കര പോലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ കോഴിക്കോട് നടന്ന സംഭവത്തിലാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാർഥിയെ ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരം, കേരളാ ഭവൻ ലോഡ്ജ് എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.

Read More