ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ; ബിന്ദു അമ്മിണിക്കെതിരെ പ്രതിയുടെ ഭാര്യയും പരാതി നൽകി

  കോഴിക്കോട് ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ. തൊടിയിൽ സ്വദേശി മോഹൻദാസിനെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മോഹൻദാസിന്റെ ഭാര്യ ബിന്ദു അമ്മിണിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ ബിന്ദു മർദിച്ചെന്ന് പറഞ്ഞാണ് ഭാര്യ റീജ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമങ്ങളോട് പറഞ്ഞു ബുധനാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ മദ്യലഹരിയിൽ മോഹൻദാസ് മർദിച്ചത്. മർദനത്തിന്റെ…

Read More

അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനപരിശോധിക്കാം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

  തിരുവനന്തപുരം: അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകള്‍ അസഹനീയമാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ല. അഥവാ തീരുമാനം പുനപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു ഇതിനിടെ ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ അത്തരം…

Read More

കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  കണ്ണൂർ ധർമടത്ത് പ്ലസ് ടു വിദ്യാർഥിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. എസ് എൻ ട്രസ്റ്റ് സ്‌കൂൾ വിദ്യാർഥിയായ അദ്‌നാനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടി ഏറെക്കാലമായി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മൊബൈലിൽ പതിവായി ഗെയിം കളിച്ചിരുന്ന അദ്‌നാൻ മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് കൈ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലെ മുറിയിൽ ഒറ്റപ്പെട്ട കഴിയുകയായിരുന്നു. ഫോൺ തല്ലിപ്പൊട്ടിച്ച ശേഷമാണ് അദ്‌നാൻ…

Read More

ഒമിക്രോൺ വ്യാപനം: സ്‌കൂളുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

  നിലവിലെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭാവിയിൽ കൊവിഡ് കേസുകൾ കൂടിയായിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമിക്രോൺ കേസുകൾ കൂടിയിട്ടില്ല. സ്‌കൂൾ തുറന്ന അന്ന് മുതൽ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്നവുമില്ലാതെയാണ് പോവുന്നത്. ഇനിയും ഒമിക്രോൺ എണ്ണം കൂടി സ്‌കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും…

Read More

എതിർപ്പിന് മുന്നിൽ വഴങ്ങില്ല; സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ടെന്നും കൊച്ചിയിൽ നടന്ന വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താൻ കഴിഞ്ഞു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്….

Read More

കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

  കൊച്ചിയിൽ സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്. വിശദീകരണ യോഗ വേദിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് തൂക്കിയെടുത്തുമാറ്റി. മൂന്ന് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന കെ റെയിൽ പദ്ധതി ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പക്ഷേ കോൺഗ്രസിനുള്ളത്. ഇതിന്റെ…

Read More

ബിന്ദു അമ്മിണിയെ ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; അറസ്റ്റ് ഇന്നുണ്ടായേക്കും

  ബിന്ദു അമ്മിണിയെ കോഴിക്കോട് ആക്രമിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്. സംഘർഷത്തിൽ ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ച് മർദനമേറ്റത്. മർദനമേൽക്കുന്നതിന്റെയും തിരിച്ചടിക്കുന്നതിന്റെയും വീഡിയോ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Read More

പാളം മുറിച്ചുകടക്കുന്നതിനിടെ താനൂരിൽ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം താനൂരിൽ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ്(42), മകൾ അജ്വ മർവ(10) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. അസീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അജ്വ മർവ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്.

Read More

സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷൻ 80 ശതമാനം പിന്നിട്ടു

  തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷ്യമിട്ട ജനസംഖ്യയുടെ 80 ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,64,00,210), 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,13,76,794) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,38,312). 4,801 പുതിയ രോഗികളില്‍ 4,246 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 257 പേര്‍ ഒരു ഡോസ്…

Read More

ശി​വ​ശ​ങ്ക​റി​നു ര​ണ്ടു ദി​വ​സ​ത്തി​ന​കം പു​തി​യ നി​യ​മ​നം

  തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നു പു​തി​യ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ൽ​കാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തു​ട​ങ്ങി. ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ദ്ദേ​ഹ​ത്തി​നു പു​തി​യ ത​സ്തി​ക ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യേ​ക്കും. മു​ൻ ഐ​ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ശി​വ​ശ​ങ്ക​റി​നെ ബുധനാഴ്ച മു​ത​ൽ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു കൊ​ണ്ടു ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി ആ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ജോ​ലി​ക്ക് ഹാ​ജ​രാ​യി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി മു​ൻ​പാ​കെ വ്യാഴാഴ്ച അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ട് ചെ​യ്യും. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ…

Read More