ബിന്ദു അമ്മിണിയെ ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; അറസ്റ്റ് ഇന്നുണ്ടായേക്കും

 

ബിന്ദു അമ്മിണിയെ കോഴിക്കോട് ആക്രമിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്. സംഘർഷത്തിൽ ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ച് മർദനമേറ്റത്. മർദനമേൽക്കുന്നതിന്റെയും തിരിച്ചടിക്കുന്നതിന്റെയും വീഡിയോ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.