കോഴിക്കോട് ബേപ്പൂർ പുറംകടലിൽ തകർന്ന മത്സ്യബന്ധന ബോട്ടിൽ നിന്നും 11 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്ന് പോയ ഡിവൈൻ വോയ്‌സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്
ബേപ്പൂരിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. തീരസംരക്ഷണ സേന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.