24 മണിക്കൂറിനിടെ പരിശോധിച്ചത് 68,325 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 25,157 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂർ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂർ 178, കാസർഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

ബ്ലൂ ബുക്ക്, എസ്പിജി, ബുള്ളറ്റ് പ്രൂഫ് കാര്‍; പ്രധാനമന്ത്രിക്ക് ഹൈടെക്ക് സുരക്ഷ: ബ്ലൂ ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ അവഗണിച്ചു

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈടെക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും  പഞ്ചാബ് സന്ദര്‍ശനത്തിനിടെ റോഡില്‍ കുടുങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക പൊലീസ് സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഇവയൊക്കെ ഉണ്ടായിട്ടും, രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുള്ള പ്രധാനമന്ത്രിയാണ് 20 മിനിറ്റ് വഴിയില്‍ കുടുങ്ങിയത്. പഞ്ചാബിലെ സുരക്ഷാ വീഴ്ചയ്ക്കു പിന്നാലെ, ബ്ലൂ ബുക്കിലെ നിര്‍ദേശങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും…

Read More

മീനയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു

  ജനപ്രിയ നടി മീനയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നിരവധി മുൻനിര നായകന്മാർക്കൊപ്പം പ്രവർത്തിച്ച താരം അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ബ്രോ താടിയിൽ ആണ്. രജനികാന്ത് ചിത്രം അണ്ണാത്തേയിലും താരം അഭിനയിച്ചു. മീന തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ‘2022ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ….

Read More

എം ശിവശങ്കറെ സ്‌പോർട്‌സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു

  ഒന്നര വർഷത്തെ സസ്‌പെൻഷന് ശേഷം സർവീസിൽ തിരികെ എത്തിയ എം ശിവശങ്കറെ സ്‌പോർട്‌സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. എന്നാൽ ഏത് വകുപ്പ് നൽകുമെന്ന കാര്യത്തിൽ തീരുമാനമായത് വൈകുന്നേരത്തോടെയാണ് സ്വർണക്കടത്ത് കേസിൽ കുടുങ്ങിയതോടെയാണ് ശിവശങ്കർ സസ്‌പെൻഷനിലായത്. 2020 ജൂലൈ ആറിനാണ് സർക്കാർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. ശിവശങ്കറിന് 2023 ജനുവരി 24 വരെ സർവീസ് കാലാവധിയുണ്ട്.

Read More

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതി പിടിയിൽ

  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി സ്വദേശിനി പിടിയിൽ. കളമശ്ശേരി സ്വദേശി നീതുവാണ്(23) കസ്റ്റഡിയിലുള്ളത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ് ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു കടത്തിക്കൊണ്ടുപോയത്. ഏറെ നേരത്തെ തെരച്ചിലിന് ശേഷം ആശുപത്രി പരിസരത്തെ ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു ഹോട്ടലിൽ നിന്ന് ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനായിരുന്നു നീതുവിന്റെ ലക്ഷ്യം….

Read More

മുഖ്യമന്ത്രി ചികിത്സക്കായി ഈ മാസം 15ന് അമേരിക്കയിലേക്ക് പോകും

  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി വി പി ജോയി പുറത്തിറക്കി.

Read More

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 280 ആയി

  സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു. ഇതിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീ മെഡിക്കൽ കോളജിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ഏറെ തെരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രി പരിസരത്ത് നിന്ന് കണ്ടുകിട്ടി. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കൊണ്ടുപോയി ഏറെ നേരമായിട്ടും തിരികെ എത്തിക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ തങ്ങൾ കുട്ടിയെ വാങ്ങിയിട്ടില്ലെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 4649 പേർക്ക് കൊവിഡ്, 17 മരണം; 2180 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4649 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂർ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂർ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസർഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (06.01.22) 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.16 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136001 ആയി. 134432 പേര്‍ രോഗമുക്തരായി. നിലവില്‍ 765 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 733 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More