ഒന്നര വർഷത്തെ സസ്പെൻഷന് ശേഷം സർവീസിൽ തിരികെ എത്തിയ എം ശിവശങ്കറെ സ്പോർട്സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. എന്നാൽ ഏത് വകുപ്പ് നൽകുമെന്ന കാര്യത്തിൽ തീരുമാനമായത് വൈകുന്നേരത്തോടെയാണ്
സ്വർണക്കടത്ത് കേസിൽ കുടുങ്ങിയതോടെയാണ് ശിവശങ്കർ സസ്പെൻഷനിലായത്. 2020 ജൂലൈ ആറിനാണ് സർക്കാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ശിവശങ്കറിന് 2023 ജനുവരി 24 വരെ സർവീസ് കാലാവധിയുണ്ട്.