24 മണിക്കൂറിനിടെ പരിശോധിച്ചത് 68,325 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 25,157 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂർ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂർ 178, കാസർഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

എം ശിവശങ്കറെ സ്‌പോർട്‌സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു

  ഒന്നര വർഷത്തെ സസ്‌പെൻഷന് ശേഷം സർവീസിൽ തിരികെ എത്തിയ എം ശിവശങ്കറെ സ്‌പോർട്‌സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. എന്നാൽ ഏത് വകുപ്പ് നൽകുമെന്ന കാര്യത്തിൽ തീരുമാനമായത് വൈകുന്നേരത്തോടെയാണ് സ്വർണക്കടത്ത് കേസിൽ കുടുങ്ങിയതോടെയാണ് ശിവശങ്കർ സസ്‌പെൻഷനിലായത്. 2020 ജൂലൈ ആറിനാണ് സർക്കാർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. ശിവശങ്കറിന് 2023 ജനുവരി 24 വരെ സർവീസ് കാലാവധിയുണ്ട്.

Read More

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതി പിടിയിൽ

  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി സ്വദേശിനി പിടിയിൽ. കളമശ്ശേരി സ്വദേശി നീതുവാണ്(23) കസ്റ്റഡിയിലുള്ളത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ് ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു കടത്തിക്കൊണ്ടുപോയത്. ഏറെ നേരത്തെ തെരച്ചിലിന് ശേഷം ആശുപത്രി പരിസരത്തെ ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു ഹോട്ടലിൽ നിന്ന് ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനായിരുന്നു നീതുവിന്റെ ലക്ഷ്യം….

Read More

മുഖ്യമന്ത്രി ചികിത്സക്കായി ഈ മാസം 15ന് അമേരിക്കയിലേക്ക് പോകും

  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി വി പി ജോയി പുറത്തിറക്കി.

Read More

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ കേസുകൾ 280 ആയി

  സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു. ഇതിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീ മെഡിക്കൽ കോളജിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ഏറെ തെരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രി പരിസരത്ത് നിന്ന് കണ്ടുകിട്ടി. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കൊണ്ടുപോയി ഏറെ നേരമായിട്ടും തിരികെ എത്തിക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ തങ്ങൾ കുട്ടിയെ വാങ്ങിയിട്ടില്ലെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 4649 പേർക്ക് കൊവിഡ്, 17 മരണം; 2180 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4649 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂർ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂർ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസർഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം, കേസിൽ മഞ്ജുവിനെ കുടുക്കാൻ നോക്കി: പൾസർ സുനിയുടെ കത്ത് പുറത്ത്

  നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്നും കത്തിൽ പറയുന്നുണ്ട്. 2018ൽ എഴുതിയ കത്ത് പൾസർ സുനി തന്റെ അമ്മയുടെ പക്കൽ ഏൽപ്പിച്ചിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്നും സുനി നിർദേശിച്ചിരുന്നു കേസിൽ തന്നെ കുടുക്കിയാൽ അറിയാവുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയും. പ്രതികളെയും സാക്ഷികളെയും വിലക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ട. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം…

Read More

ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു

  സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായി ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ശിവശങ്കറിന് ഏത് വകുപ്പാണെന്ന കാര്യം ഇതുവരെ തീരുമാനിച്ചില്ല. 2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. കസ്റ്റംസും ഇ ഡിയും ശിവശങ്കറിനെ സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിലായ ശിവശങ്കർ 98 ദിവസം ജയിലിൽ…

Read More

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി

  നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപ് അടക്കമുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും. തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതും പോലീസ് ആലോചിക്കുന്നുണ്ട്.  …

Read More