Headlines

നിക്ഷേപം ക്ഷണിക്കാൻ മുഖ്യമന്ത്രി; ഹൈദരാബാദിൽ വ്യവസായികളുമായി യോഗം

  ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന യോഗത്തിൽ അമ്പതോളം വ്യവസായ പ്രമുഖർ പങ്കെടുക്കും. ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവനും ഹൈദരാബാദിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഫാർമസ്യൂട്ടിക്കൽ, ബയോ ടെക്‌നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തെലങ്കാനയിൽ നിന്നും വ്യവസായികളെ കേരളത്തിലേക്ക എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. നേരത്തെ കിറ്റക്‌സ് കേരളത്തിൽ നിന്നും തെലങ്കാനയിൽ പോയി നിക്ഷേപം നടത്താൻ ഒരുങ്ങിയിരുന്നു.

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

  നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർ വിസ്താരം. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിലെന്താണെന്നും കോടതി ചോദിച്ചു എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ…

Read More

സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകം; മോദിക്ക് ഭയമാണെന്ന് സിദ്ദു

  പഞ്ചാബിൽ സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭയമാണ്. പഞ്ചാബിൽ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലെ യഥാർഥ പ്രശ്‌നങ്ങൾ അവഗണിക്കപ്പെട്ടതായും സിദ്ദു കുറ്റപ്പെടുത്തി കർഷകർ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയുമുയർത്തിയിട്ടില്ല. കർഷകരെ ഖലിസ്ഥാനികൾ ആക്കി ബിജെപി ചിത്രീകരിക്കുകയാണ്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയില്ല. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ മോദി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്നും സിദ്ദു…

Read More

ഇന്ന് 25കേസ്; കേരളത്തില്‍ ഒമിക്രോണ്‍ 305 ആയി

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ചത 305 പേര്‍ക്ക്. ഇതില്‍ 209 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 64 പേരിലും 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗമുണ്ടായി. ഇന്ന് മാത്രം 25 പേരാണ് രോഗബാധിതരായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ മൂന്ന് പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച 25 പേരില്‍…

Read More

കുസൃതി കാണിച്ചതിന് അഞ്ചര വയസ്സുകാരനോട് അമ്മയുടെ ക്രൂരത; കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസ്സുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ട് കാലിലും ഇടുപ്പിലും അമ്മ പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളലേൽപ്പിച്ചതെന്ന് കുട്ടി പറഞ്ഞു തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് യുവതി പറയുന്നു. സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ്, 35 മരണം; 2404 പേർക്ക് രോഗമുക്തി

കേരളത്തിൽ 5296 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂർ 437, കൊല്ലം 302, കണ്ണൂർ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസർഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ ​​​​​​​

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സുശാന്ത് മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് നടപടി. അയൽവാസിയായ സുഭാഷാണ് പരാതി നൽകിയത് സമൻസ് അയച്ചിട്ടും സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം

Read More

വള്ളുവനാടൻ ഭാഷ ഉപയോഗിക്കാൻ എങ്ങനെ പറയും; ചുരുളി കേസിൽ ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. ചുരുളി പൊതു ധാർമികതക്ക് നിരക്കാത്തത് ആണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നിന്നും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത് സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ പ്രഥമദൃഷ്ട്യാ സിനിമ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി സിനിമ സംവിധായകന്റെ ആവിഷ്‌കാര…

Read More

വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

  വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റൈൻ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. കേന്ദ്ര മാർഗനിർദേശ പ്രകാരം…

Read More

ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്

  ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റാകും.അവിശ്വാസം കൊണ്ടുവന്ന എൽഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗിൽ നിന്നും വിട്ട് നിന്നതോടെയാണ് യുഡിഎഫിന് നഷ്ടപ്പെട്ട ഭരണം തിരിച്ചുകിട്ടിയത്. ഇവിടെസിപിഐയും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തിലൂടെയാണ് നേരത്തെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. സ്വതന്ത്ര അംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു….

Read More