ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്

 

ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റാകും.അവിശ്വാസം കൊണ്ടുവന്ന എൽഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗിൽ നിന്നും വിട്ട് നിന്നതോടെയാണ് യുഡിഎഫിന് നഷ്ടപ്പെട്ട ഭരണം തിരിച്ചുകിട്ടിയത്. ഇവിടെസിപിഐയും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.

എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തിലൂടെയാണ് നേരത്തെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. സ്വതന്ത്ര അംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് അംഗങ്ങൾ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.