മൂന്നാർ പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. കൂറുമാറിയ അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് കോൺഗ്രസ് ഭരണം അവസാനിച്ചത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിക്കുന്നത്.
ഒമ്പതിനെതിരെ 12 വോട്ടുകൾ നേടിയാണ് എൽ ഡി എഫിന്റെ പ്രവീണ രവികുമാർ വിജയിച്ചത്. ദീപയായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. കോൺഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്നതോടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായത്.